എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം ? എങ്ങനെ പ്രസന്റേഷനുകള്‍ തയ്യാറാക്കും ? എങ്ങനെ നമുക്കാവശ്യമുള്ള ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെത്തി ശേഖരിക്കാം ? അധ്യാപകവിദ്യാര്‍ഥികള്‍ അവരുടെ ക്ലാസുകള്‍ ഐ ടി അധിഷ്ഠിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന ചില സംശയങ്ങളാണ് ഇവ. ഇത്തരത്തിലുള്ള അനവധി ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ സഹായിക്കും വിധം ആസൂത്രണം ചെയ്ത പ്രത്യേക ഐ ടി കോഴ്സിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ഇന്നത്തെ വിശേഷം.
പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ ടി @ സ്കൂള്‍ കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ രാമനാഥന്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന് ലക്ചറര്‍ വിനോദ് കുമാര്‍ സ്വാഗതവും സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ നന്ദിയും പ്രകാശിപ്പിച്ചു

No comments:
Post a Comment