ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ മുപ്പതു വിദ്യാലയങ്ങളില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശില്‍പശാല ഒക്റ്റോബര്‍ 10 ന് നടന്നു.
മറ്റു വിദ്യാലയങ്ങളില്‍ നാളെ വ്യാപകമാക്കണമെന്ന് ആഗ്രഹിക്കുന്ന പരിപാടികളാണ് ഇന്ന് തെരഞ്ഞെടുത്ത മുപ്പത് വിദ്യാലയങ്ങളില്‍ നടത്തുന്നതെന്നും അതുകൊണ്ടുതന്നെ അവ മാതൃകാപരമായി നടപ്പിലാക്കിക്കൊണ്ട് മുന്നേ പറക്കേണ്ട ഉത്തരവാദിത്തം ഈ വിദ്യാലയങ്ങള്‍ക്കുണ്ടെന്നും ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഓര്‍മിപ്പിച്ചു. ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബി ആര്‍ സി യില്‍ നടന്ന പരിശീലനത്തില്‍ രാമചന്ദ്രന്‍ നായര്‍, എം വി ഗംഗാധരന്‍, ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, ടി ആര്‍ ജനാര്‍ദനന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. രഘുറാം ഭട്ട്, ജലജാക്ഷി, രാമനാഥന്‍ എന്നിവരും എ ഇ ഒ മാരായ രവീന്ദ്ര റാവു, വിജയലക്ഷ്മി, രവിവര്‍മന്‍ എന്നിവരും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ശില്‍പശാലയില്‍ വെച്ച് വാര്‍ഷിക മിനിമം പരിപാടിക്കു രൂപം നല്‍കി. തുടര്‍ന്ന് വിദ്യാലയങ്ങളില്‍ പി ടി എ, എസ് എം സി, എസ് ആര്‍ ജി തുടങ്ങിയ വിവിധ സമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ ആലോചനകളിലൂടെ സ്കൂള്‍തല പദ്ധതിക്ക് അന്തിമരൂപം നല്‍കാനും ധാരണയായി. ഡയറ്റ് തയ്യാറാക്കിയ ടൂള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രീ ടെസ്റ്റ് ഈ വിദ്യാലയങ്ങളില്‍ നടക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അടിസ്ഥാനശേഷീ വികാസത്തിനുള്ള പദ്ധതി രൂപരേഖയും യോഗത്തില്‍ വെച്ച് അംഗീകരിച്ചു. ഒന്നാം തരം ഒന്നാം തരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വര്‍ക്ക് ഷീറ്റുകളുടെ വിതരണവും നടന്നു.

No comments:
Post a Comment