കുട്ടികളുടെ പ്രിയകൂട്ടുകാരനും ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് ഇക്കഴിഞ്ഞ നവംബര്‍ 14ന് കടന്നുപോയത്.
മോത്തിലാല്‍ നെഹ്റുവിന്റെയും സ്വരൂപ്റാണിയുടെയും പുത്രനായി 1889 നായിരുന്നു ജവഹറിന്റെ ജനനം. 'ജവഹര്‍' എന്ന അറബിവാക്കിന്റെ അര്‍ഥം അമൂല്യരത്നം എന്നത്രെ. 'ലാല്‍' എന്നാല്‍ പ്രിയപ്പെട്ടവന്‍ എന്നും.
നെഹ്റു ഉന്നതവിദ്യാഭ്യാസം നേടിയത് ബ്രിട്ടനില്‍ നിന്നായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും അതിലും മികച്ച ലോകവീക്ഷണവുമായാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയത്.
1916 ലെ ലക് നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ് നെഹ്റു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. ആ യുവാവിന്റെ വര്‍ധിച്ച കര്‍മോത്സുകതയും പുരോഗമനപരമായ കാഴ്ചപ്പാടുകളും ഗാന്ധിജിയെ അതിവേഗം ആകര്‍ഷിച്ചു. ഗാന്ധിജിയുടെ പ്രതീക്ഷയ്ക്കൊത്ത് സ്വാതന്ത്ര്യകാംക്ഷികളായ ഇന്ത്യക്കാരുടെ പ്രിയനേതാക്കളില്‍ ഒരാളായി നെഹ്റു അതിവേഗം മാറി; സ്വാതന്ത്ര്യാനന്തരം കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായും.
കുട്ടികളെ അത്രയേറെ ഇഷ്ടപ്പെട്ട നെഹ്റുവിനെ ചാച്ചാജി എന്ന് അവര്‍ സ്നേഹത്തോടെ വിളിച്ചു.

No comments:
Post a Comment