ഡയറ്റിലെ ഒന്നാം വര്‍ഷ കന്നട വിദ്യാര്‍ഥികളുടെ ചതുര്‍ദിന കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. ഐ ടി @ സ്കൂളില്‍ നടന്ന പരിശീലനം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പൂരുഷോത്തമന്‍, ലക്ചറര്‍ വിനോദ് കുമാര്‍, ടീച്ചര്‍ എജുക്കേറ്റര്‍ കൃഷ്ണ കാരന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍, ബാബു, രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാസ്റ്റര്‍ ട്രെയിനര്‍മാരായ നാരായണ ദേലമ്പാടി, അഗസ്റ്റിന്‍ ബര്‍ണാഡ്, ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു.
ഫ്ലാഷ് ന്യൂസ്
Thursday, 3 October 2013
Tuesday, 24 September 2013
നാടന്‍ പൂക്കള്‍ കൊണ്ടു പൂക്കളം ഒരുക്കി പുഞ്ചാവിയിലെ ഓണാഘോഷം
നാടന്‍ പൂക്കള്‍ കൊണ്ടു തീര്‍ത്ത പൂക്കളം കാണാനും ഓണാശംസകള്‍ നേരാനും
മാവേലി എത്തിയപ്പോള്‍ കുട്ടികള്‍ കയ്യടിച്ചു സ്വീകരിച്ചു. പൂക്കളത്തിനരികില്‍
കുട്ടികളോടൊപ്പം അല്‍പ്പനേരം ചെലവഴിച്ച മാവേലി പോകാന്‍ നേരത്ത് ഒന്നാം
ക്ലാസ്സിലെ ഷമ്മാസിനു ഒരു മോഹം. മാവേലിയുടെ കട്ടിമീശയില്‍ ഒന്ന് തൊടണം! കൊച്ചുകുട്ടിയുടെ ആഗ്രഹമല്ലേ, മാവേലി സന്തോഷപൂര്‍വ്വം സമ്മതിച്ചു. മീശ തൊടാൻ കഴിഞ്ഞ ഷമ്മാസിനും പെരുത്തു
സന്തോഷം...
ഓണാഘോഷത്തിന്റെ ഭാഗമായി പുഞ്ചാവി ഗവ: എല്‍.പി.സ്കൂളിലെ കുട്ടികളാണ് നാടന്‍സമിതിയും, മദര്‍ പി.ടി.എ യും ചേര്‍ന്ന് ഒരുക്കിയ ഓണസദ്യയും കൂടിയായപ്പോള്‍ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി. പ്രധാനാധ്യാപകന്‍ കെ.നാരായണന്‍, അധ്യാപകരായ സുരേഷ്, ജാബിര്‍, പ്രമീള, പരമേശ്വരി എന്നിവര്‍ക്കൊപ്പം രക്ഷാകര്‍തൃ സമിതി അംഗങ്ങളായ നസീമ, അംബിക, ആയിഷ, സുജ, രവീന്ദ്രന്‍,വിദ്യാലയ വികസന സമിതി വൈസ് ചെയര്‍മാന്‍ ദാമോദരന്‍ തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്കി. മത്സര വിജയികള്‍ക്ക് മദര്‍ പി.ടി.എ പ്രസിഡണ്ട് നസീമ. എം. പി. സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പൂക്കള്‍ ഉപയോഗിച്ച് പൂക്കളം തീര്‍ത്ത് മാവേലിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്നു നടന്ന മത്സര പരിപാടികളില്‍ കുട്ടികള്‍ക്കൊപ്പം അമ്മമാരും ആവേശപൂര്‍വ്വം പങ്കെടുത്തു. പാസ്സിംഗ് ദി ബോള്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, കസേരക്കളി, കമ്പവലി തുടങ്ങിയവയായിരുന്നു പ്രധാന മത്സരയിനങ്ങള്‍. ഓരോ ക്ലാസ്സിലെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച കമ്പവലി മത്സരം കാണാന്‍ നിരവധി രക്ഷിതാക്കളും എത്തിയിരുന്നു. അധ്യാപക-രക്ഷാകര്‍തൃസമിതി അംഗങ്ങളായ നസീമ, അംബിക, ആയിഷ, സുജ, രവീന്ദ്രന്‍, വിദ്യാലയ വികസനസമിതി വൈസ് ചെയർമാന്‍ ദാമോദരന്‍ തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്കി. മത്സര വിജയികള്‍ക്ക് മദര്‍ പി.ടി.എ പ്രസിഡണ്ട് നസീമ എം പി സമ്മാനങ്ങ ല്‍ വിതരണം ചെയ്തു.

പൂക്കളപ്പെരുമായുമായി ഡയറ്റില്‍ ഓണാഘോഷം
സപ്റ്റംബര്‍ 13. ഓണം ഡയറ്റില്‍ എത്തിയ ദിവസം. ഓണം വിപുലമായി ആഘോഷിക്കുക തന്നെ.ആഘോഷത്തിന് ഓണപ്പൂക്കളം അനിവാര്യം. എങ്ങനെയൊരുക്കാം? എന്തൊക്കെ സാധ്യതകള്‍? ഭാഷ, ഗണിതം, പ്രകൃതി, കല.... കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നുമെത്തിയ ഒരു കൂന പൂക്കള്‍. പല നിറങ്ങളില്‍, പല തരത്തില്‍. കുട്ടികള്‍ നാല് കൂട്ടങ്ങളായി അവരുടെ സര്‍ഗവൈഭവം പുറത്തെടുത്തപ്പോള്‍ ക്ലാസ് മുറികളില്‍ തെളിഞ്ഞത് നാല് വര്‍ണക്കളങ്ങള്‍ !
വീട്ടില്‍ നിന്നൊരു പതിപ്പുമായി ആലന്തട്ടയിലെ കുട്ടികള്‍
ആലന്തട്ടയിലെ ഓണാഘോഷത്തിന് ഇക്കുറി സവിശേഷതകളേറെ. ഓണാവധിക്കുമുമ്പ് പല വിദ്യാലയങ്ങളിലും ഓണാഘോഷ പരിപാടികള്‍ പതിവുപോലെ നടന്നപ്പോള്‍ ആലന്തട്ട എ യു പി സ്കൂളിലെ കുട്ടികളും വ്യത്യസ്തമായ രീതിയിലാണ് നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓണം ആഘോഷിച്ചത്.
പൂക്കള മത്സരം, ഓണപ്പരിപാടികള്‍, ഓണസദ്യ എന്നിവയ്ക്കൊപ്പം വലിയൊരു ഓണസമ്മാനവും അവര്‍ ഒരുക്കിയിരുന്നു. സ്കൂളിലെ 60 ഓളം വിദ്യാര്‍ഥികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരൊക്കെ എഴുതി തയ്യാറാക്കിയ സൃഷ്ടികള്‍ സമാഹരിച്ച് കൂറ്റനൊരു പതിപ്പ് തന്നെ - 'വീട്ടില്‍ നിന്നൊരു പതിപ്പ്' - ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുകാരുടെ വന്‍ജനാവലിക്കു മുമ്പില്‍ പ്രകാശനം ചെയ്തു. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രകാശ് കുമാര്‍, ഡയറ്റ് ഫാക്കല്‍ട്ടി മെമ്പര്‍ പി പി വേണുഗോപാലന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

Tuesday, 20 August 2013
'മീറ്റ് ദി കാന്‍ഡിഡേറ്റ് '- കാനത്തൂര്‍ യു പിയിലെ പുതുമയാര്‍ന്ന ഇലക്ഷന്‍ മാതൃക
സ്കൂള്‍ ഇലക്ഷന് രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളൂ. വിവിധ ക്ലാസുകളിലേക്ക് സ്ഥാനാര്‍ഥികളും അനുയായികളും നീങ്ങുകയാണ്. അവസാനഘട്ട പ്രചരണം. സ്ഥാനാര്‍ഥികളുടെ കൈയില്‍ ബാലറ്റ് പേപ്പറിന്റെ മാതൃകയുണ്ട്. എങ്ങനെ വോട്ട് ചെയ്യണം എന്നാണ് അവര്‍ വിശദീകരിക്കുന്നത്. സീലെവിടെ പതിക്കണം, ശേഷം ബാലറ്റ് പേപ്പര്‍ എങ്ങനെ മടക്കണം തുടങ്ങിയ കാര്യങ്ങള്‍. ക്ലാസിലിരിക്കുന്ന കുട്ടികള്‍ സംശയങ്ങളും ചോദിക്കുന്നുണ്ട്.
കാനത്തൂര്‍ ഗവ. യു പി സ്കളിലെ സ്കൂള്‍ ഇലക്ഷന്‍ പ്രചരണത്തിനിടയിലെ ഒരു സംഭവമാണ് മുകളില്‍ വിവരിച്ചത്. പ്രചരണത്തിനായി കുട്ടികള്‍ വിവിധ മാര്‍ങ്ങളാണ് ഉപയോഗിച്ചത്. തെരുവുനാടകം, പോസ്റ്റര്‍ പ്രചരണം, ദിവസവും വൈകുന്നേരം സ്ഥാനാര്‍ഥിയെയും കൊണ്ടുള്ള ജാഥ, മീറ്റ് ദി കാന്‍ഡിഡേറ്റില്‍ സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ നയപരിപാടികള്‍ വിശദീകരിക്കാനുള്ള അവസരം.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം മുതല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെയുള്ള എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു തെരഞ്ഞടുപ്പ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം ബാലറ്റ് പെട്ടികളും തെരഞ്ഞെടുപ്പു സാമഗ്രികളും സജ്ജീകരിച്ചു - കാരറ്റുകൊണ്ടുള്ള സീലുകള്‍, മഷി, ബാലറ്റ് പേപ്പര്‍... തെരഞ്ഞെടുപ്പ് ദിവസം രാവിലെ 11.30 മുതല്‍ പോളിങ്ങ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് ശേഖരിച്ചു. വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്തു. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ക്രമസമാധാനച്ചുമതല പോലീസുകാര്‍ക്കും. ഉച്ചക്ക് മൂന്നു മണിയോടെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. വിജയിച്ച സ്ഥാനാര്‍ഥിയെ തോളിലേറ്റി കുട്ടികള്‍ ആഹ്ലാദപ്രകടനം നടത്തി.

Monday, 5 August 2013
സംയോജിത മുട്ടകൃഷി !
കഴിഞ്ഞ
വര്‍ഷം മൃഗ സംരക്ഷണ വകുപ്പില്‍
നിന്നും ലഭിച്ച 5
കോഴിക്കുഞ്ഞുങ്ങള്‍
മുട്ടയിടാന്‍ തുടങ്ങിയപ്പോഴാണ്
മുമ്പത്തെ H.M നാരായണന്‍
മാഷ് പറഞ്ഞത്. “മുട്ട
സ്കൂളിലെത്തിച്ചാല്‍ പൈസ
തരാം.....”.
അങ്ങനെ
സ്കൂളിലെ മുട്ടയുടെ മൊത്തവിതരണം
കുട്ടികള്‍ ഏറ്റെടുത്തു
ഇപ്രാവശ്യത്തെ ഹെഡ്മാസ്റ്റര്‍ രാഘവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അതൊരു വിപുലമായ പദ്ധതിയായി.
പൗള്‍ട്രി ക്ലബ്ബിന്റെ
ചുമതല രാജേഷ് മാഷ് ഏറ്റെടുത്തു.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മൃഗഡോക്ടര്‍ സ്മിത
സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
സ്കൂളിലേക്കാവശ്യമായ മുട്ട മറ്റ് സ്കൂളുകള്‍ പുറത്തുനിന്നും വാങ്ങുമ്പോള്‍
കാഞ്ഞിപ്പൊയില്‍ ഗവ. യു പി സ്കൂളില്‍ കുട്ടികള്‍ തന്നെ
ഉത്പാദിപ്പിക്കുന്നു... മുട്ടയുല്‍പാദനത്തെ സ്കൂളിലെ ഭക്ഷണവുമായി ബന്ധിപ്പിച്ചുകൊണ്ട് കാഞ്ഞിപ്പൊയില്‍ സ്കൂള്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.
Subscribe to:
Posts (Atom)