സ്കൂള്‍ ഇലക്ഷന് രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളൂ. വിവിധ ക്ലാസുകളിലേക്ക് സ്ഥാനാര്‍ഥികളും അനുയായികളും നീങ്ങുകയാണ്. അവസാനഘട്ട പ്രചരണം. സ്ഥാനാര്‍ഥികളുടെ കൈയില്‍ ബാലറ്റ് പേപ്പറിന്റെ മാതൃകയുണ്ട്. എങ്ങനെ വോട്ട് ചെയ്യണം എന്നാണ് അവര്‍ വിശദീകരിക്കുന്നത്. സീലെവിടെ പതിക്കണം, ശേഷം ബാലറ്റ് പേപ്പര്‍ എങ്ങനെ മടക്കണം തുടങ്ങിയ കാര്യങ്ങള്‍. ക്ലാസിലിരിക്കുന്ന കുട്ടികള്‍ സംശയങ്ങളും ചോദിക്കുന്നുണ്ട്.
കാനത്തൂര്‍ ഗവ. യു പി സ്കളിലെ സ്കൂള്‍ ഇലക്ഷന്‍ പ്രചരണത്തിനിടയിലെ ഒരു സംഭവമാണ് മുകളില്‍ വിവരിച്ചത്. പ്രചരണത്തിനായി കുട്ടികള്‍ വിവിധ മാര്‍ങ്ങളാണ് ഉപയോഗിച്ചത്. തെരുവുനാടകം, പോസ്റ്റര്‍ പ്രചരണം, ദിവസവും വൈകുന്നേരം സ്ഥാനാര്‍ഥിയെയും കൊണ്ടുള്ള ജാഥ, മീറ്റ് ദി കാന്‍ഡിഡേറ്റില്‍ സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ നയപരിപാടികള്‍ വിശദീകരിക്കാനുള്ള അവസരം.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം മുതല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെയുള്ള എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു തെരഞ്ഞടുപ്പ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം ബാലറ്റ് പെട്ടികളും തെരഞ്ഞെടുപ്പു സാമഗ്രികളും സജ്ജീകരിച്ചു - കാരറ്റുകൊണ്ടുള്ള സീലുകള്‍, മഷി, ബാലറ്റ് പേപ്പര്‍... തെരഞ്ഞെടുപ്പ് ദിവസം രാവിലെ 11.30 മുതല്‍ പോളിങ്ങ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് ശേഖരിച്ചു. വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്തു. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ക്രമസമാധാനച്ചുമതല പോലീസുകാര്‍ക്കും. ഉച്ചക്ക് മൂന്നു മണിയോടെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. വിജയിച്ച സ്ഥാനാര്‍ഥിയെ തോളിലേറ്റി കുട്ടികള്‍ ആഹ്ലാദപ്രകടനം നടത്തി.

GUPSKOLIYADUKKAM
ReplyDeletesites.google.com/site/gupschoolkoliyadukkam/
PLEASE GIVE A LINK TO OUR SITE
This comment has been removed by the author.
ReplyDeletehttps://www.facebook.com/glps.kodumthara/
ReplyDelete