ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 22 November 2014

" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്...."


തച്ചങ്ങാട് സ്കൂളിന്റെ ബ്ലോഗില്‍ വന്ന ഈ കുറിപ്പ് ഡയറ്റിന് കിട്ടിയ വലിയ അംഗീകാരമായി കാണുന്നു. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ബഹുമാനപ്പെട്ട ഡിഡിഇ സി രാഘവന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഒരു കുട്ടിയില്‍ നിന്നും വന്ന ഈ സ്വാഭാവിക പ്രതികരണം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന അബ്ദുള്‍ ജമാല്‍ മാഷിന് പ്രത്യേക അഭിനന്ദനം


പഠനത്തില്‍ അത്രയൊന്നും മിടുക്കനല്ലാത്ത ഒരു കുട്ടിയുടെ ചോദ്യമാണ് ഈ കുറിപ്പിലേക്ക് നയിച്ചത്. STEPS ന്റെ ഭാഗമായ രണ്ടാം യൂണിറ്റ് ടെസ്റ്റ് കഴിഞ്ഞ് ഇംഗ്ലീഷിന്റെ  ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യുകയായിരുന്നു.  അപ്പോഴാണ് അതേ പരീക്ഷയുടെ ചോദ്യപ്പേപ്പറുമായി അവന്‍ എന്റെ മുമ്പിലെത്തിയത്. ചോദ്യപ്പേപ്പറിന്റെ ഏറ്റവും മുകളിലായി അച്ചടിച്ച വാചകം ചൂണ്ടിക്കാണിച്ചു അവന്‍ ചോദിച്ചു 
"സര്‍  എന്തണ് ഈ DIET"
ചോദ്യം കേട്ട് ക്ലാസിലെ മറ്റ് കുട്ടികളും ആകാംക്ഷയോടെ എന്നെ നോക്കുന്നത് കണ്ടപ്പോള്‍ DIET നെക്കുറിച്ചു ഞാന്‍ ക്ലാസില്‍ പൊതുവായി തന്നെ വിശദീകരണം നല്‍കി. ശേഷം ഈ ചര്‍ച്ചക്ക് തുടക്കമിട്ട കുട്ടിയെ അഭിനന്ദിക്കാനും മറന്നില്ല. പിന്നീട് ഈ പരീക്ഷകളെ കുറിച്ചുള്ള അവരുടെ അഭിപ്രായം ആരാഞ്ഞു. അവരുടെ പ്രതികരണങ്ങളെല്ലാം ഏകസ്വഭാവമുള്ളവയായിരുന്നു. ഒരു പൊതുപരീക്ഷയുടെ ഗൗരവത്തിലാണ് അവര്‍ ഇതിനെ കാണുന്നത്. അവസാന പിരീഡ് ആയിരുന്നു. ചര്‍ച്ചകളും പ്രതികരണങ്ങളും ഏറെക്കുറെ അവസാനിക്കാറായപ്പോള്‍, മറ്റൊരു കുട്ടി വേറൊരു ചോദ്യവുമായി മുന്നോട്ടു വന്നു.
 "സര്‍....ഇത് പോലെയുള്ള പരീക്ഷകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഉണ്ടായിരുന്നോ?" 
"ഇല്ല. ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ആദ്യമായാണ് ഇങ്ങിനെ ഏകീകൃത സ്വഭാവത്തില്‍ പരീക്ഷ നടക്കുന്നത്" . 
ചോദ്യങ്ങളും മറുപടികളുമായി സമയം നീങ്ങിയത് അറിഞ്ഞില്ല
ദേശീയ ഗാനത്തിനുള്ള ബെല്ലടിച്ചു. ദേശീയ ഗാനവും കഴിഞ്ഞ്, 5 മിനുട്ട് ഇടവേളക്കായി ( പത്താംതരക്കാര്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്ലാസ് സമയം) പുറത്തേക്ക് ഓടുന്നതിനിടയില്‍ കുട്ടികളില്‍ ആരോ ഒരാള്‍ വിളിച്ച് പറയുന്നത് കേട്ടു....
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."

****************************

5മണി വരെയുള്ള ക്ലാസും കഴിഞ്ഞ്, ട്രെയിനും കാത്ത് പള്ളിക്കര റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍, ക്ലാസിലുണ്ടായ അവസാന കമന്റ് എന്റെ മനസ്സിലേക്ക് വീണ്ടും എത്തി......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."

ശരിയാണ്...... എന്റെ സ്കൂള്‍, കോളേജ് ജീവിത ഓര്‍മ്മകളില്‍ എവിടെയും ഡയറ്റിന് ഒരിടം കാണുന്നില്ല. അദ്ധ്യാപന പരിശീലന സമയത്താണെന്ന് തോന്നുന്നു ഈ വാക്ക് പരിചയപ്പെടുന്നത്. പക്ഷ, ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഒരു പത്താം ക്ലാസുകാരന്റെ ജീവിതത്തിലേക്ക് പ്രായോഗികതയോടെ കടന്ന് വരാന്‍ കാസറഗോഡ് ഡയറ്റിന് കഴിഞ്ഞു. തികച്ചും സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവും തന്നെ.....ഇതിന് ചുക്കാന്‍ പിടിച്ചവര്‍ ആരായാലും, അവര്‍ക്ക് വേണ്ടി ഞാന്‍ ആദരപൂര്‍വ്വം, അതിലേറെ അഭിമാനപൂര്‍വ്വം ഞാന്‍ ഈ കൊച്ചുമനസ്സിന്റെ നിഷ്കളങ്ക പ്രതികരണം സമര്‍പ്പിക്കുന്നു.......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."
By ABDUL JAMAL
H.S.A ENGLISH
G.H.S THACHANGAD

4 comments:

  1. HSS Computer Application-Visual BAsic Practical.In Malayalam

    Go To:http://youtu.be/a8zBR5ZPkSU?list=UUt2T75C84bE1s6R_E2tx6Aw

    ReplyDelete
  2. Dear Abdul Jamal Sir,
    We feel greatly honoured by you and your student when we read the matter. Thanks a lot for such an encouraging note.

    ReplyDelete
  3. എല്ലാ ഡയറ്റുകള്‍ക്കും ഈ തിരിച്ചറിവുണ്ടായെങ്കില്‍....
    കുറേ അധ്യാപകര്‍ കൂടിയിരുന്ന് മൊഡ്യൂളുകള്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതാണ് പല ഡയറ്റുകളുടെയും പ്രവര്‍ത്തനം. കാസര്‍ഗോഡ് ഡയറ്റിന്റെതുപോലെയുള്ള ചിട്ടയായി ആസൂത്രണം ചെയ്ത,സമര്‍ത്ഥമായി ആസൂത്രണം ചെയ്യപ്പെടുന്ന,കൃത്യമായി വിലയിരുത്തപ്പെടുന്ന തനത് പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ മാതൃകയാക്കട്ടെ!
    കാസര്‍ഗോഡ് ജില്ലയിലെ ഡി.ഡി.രാഘവന്‍സാറിനും വിദ്യാഭ്യാസജില്ലാ - ഉപജില്ലാ ഓഫീസര്‍മാര്‍ക്കും ഡയറ്റിനും,ഏകമനസ്സോടെ ഇവരെ പിന്തുടരുന്ന വിദ്യാലയങ്ങള്‍ക്കും hindiblogന്റെ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു
    hindiblogന്റെ വിലാസം മാറിയിട്ടുണ്ട്. http://keralahindiblog.blogspot.in/ എന്നതാണ് പുതിയ വിലാസം.ബ്ലോഗ് കാഴ്ചകള്‍ ഗാഡ്ജറ്റില്‍ വിലാസം മാറ്റി നല്കാന്‍ അഭ്യര്‍ത്ഥിക്കുന്നു
    - ജി സോമശേഖരന്‍
    ഹിന്ദി ബ്ലോഗ് അഡ്മിന്‍

    ReplyDelete