ചിറ്റാരിക്കല്‍
ഉപജില്ലാ പ്രവേശനോത്സവം 2014 ജൂണ്‍ 2 ന് രാവിലെ 10 മണി മുതല്‍ സെന്റ്
തോമസ് എല്‍പിഎസ് തോമാപുരത്തു വെച്ചു നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. ജോസഫ് കെ എ
(HM സെന്റ് തോമസ് എല്‍പിഎസ് തോമാപുരം) സ്വാഗതം പറഞ്ഞു. ശ്രീ ടോമി
പ്ലാച്ചേരി(പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു.
റവ.ഫാദര്‍ അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ (സ്ക്കൂള്‍ മാനേജര്‍) അക്ഷരദീപം
തെളിയിച്ചു. സബ്ജില്ലയിലെ മികച്ച പിടിഎക്കു സെന്റ് തോമസ് എല്‍പിഎസ്
തോമാപുരത്തിനു കിട്ടിയ അവാര്‍ഡ് പിടിഎ പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍
കുത്തിയ തോട്ടില്‍ ശ്രീമതി. സി.ജാനകി (AEO ചിറ്റാരിക്കല്‍ )യില്‍ നിന്നു
ഏറ്റുവാങ്ങി. പഠനോപകരണ വിതരണ ഉദ്ഘാടനം ചിറ്റാരിക്കല്‍ BPO ശ്രീ സണ്ണി പികെ
നടത്തി. ശ്രീമതി മറിയാമ്മ ചാക്കോ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍), ശ്രീ ജോസ് കുത്തിയതോട്ടില്‍
(വാര്‍ഡ് മെമ്പര്‍), ശ്രീ സണ്ണി കോയിത്തുരുത്തേല്‍ (വാര്‍ഡ് മെമ്പര്‍),
ശ്രീ. കെ. വിനോദ് കുമാര്‍ (ഡയറ്റ് കാസറഗോഡ്), ശ്രീമതി ശാന്തമ്മ ഫിലിപ്പ്
(HM സെന്റ് തോമസ് HSS തോമാപുരം), ശ്രീ ചാക്കോതെന്നിപ്ലാക്കല്‍ (പിടിഎ
പ്രസിഡന്റ് സെന്റ് തോമസ് HSS തോമാപുരം), ശ്രീമതി ഷൈനി ഷാജി (മദര്‍പിടിഎ
പ്രസിഡന്റ് സെന്റ് തോമസ് എല്‍പിഎസ് തോമാപുരം) എന്നിവര്‍ സംസാരിച്ചു.
ശ്രീമതി ആനിയമ്മ സിറിയക് (സ്റ്റാഫ് സെക്രട്ടറി സെന്റ് തോമസ് എല്‍പിഎസ്
തോമാപുരം) നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
ചിറ്റാരിക്കല്‍ ഉപജില്ലാ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചിറ്റാരിക്കല്‍
ടൗണ്‍ കേന്ദ്രീകരിച്ച് വര്‍ണശബളമായ പ്രവേശനോത്സവ ഘോഷയാത്ര
നടത്തി.ജനപ്രതിനിധികളും വിദ്യാഭ്യാസ ആഫീസര്‍മാരും രക്ഷിതാക്കളും
നാട്ടുകാരും കുട്ടികളോടൊപ്പം ഘോഷയാത്രയില്‍ പങ്കെടുത്തു. സെന്റ് തോമസ്
എച്ച്എസ് തോമാപുരത്തെ കുട്ടികളുടെ ബാന്‍ഡ് മേളം ഘോഷയാത്രയ്ക്ക്
അകമ്പടിയായിട്ടുണ്ടായിരുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍
സ്ക്കൂളിലെത്തിയ കുരുന്നുകള്‍ വര്‍ണ ബലൂണുകളും, കിരീടവും, മാലയും ധരിച്ച്
ഘോഷയാത്രയില്‍ പങ്കെടുത്തു. കുട്ടികള്‍ പ്രവേശനേത്സവ ഗാനം ആലപിച്ചു.
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങില്‍
വായിച്ചവതരിപ്പിച്ചു.ചടങ്ങിന്റെ അവസാനം കുട്ടികള്‍ക്ക് മധുരപലഹാര വിതരണവും
ഉണ്ടായിരുന്നു.
പ്രവേശനോത്സവം-കിനാനൂര്‍ കരിന്തളം പഞ്ചായത്ത്
കിനാനൂര്‍
കരിന്തളം പഞ്ചായത്ത് പ്രവേശനോത്സവം എസ്.കെ.ജി.എം.എ.യു.പി സ്ക്കൂള്‍
കുമ്പളപ്പള്ള്യിയില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. കിനാനൂര്‍ കരിന്തളം
പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മണന്‍, മാനേജര്‍ കെ.
വിശവനാഥന്‍,ഹെഡ്മിസ്ട്രസ് ശ്രീമതി കെ.കെ.ശോഭന, ചിറ്റാരിക്കല്‍ ബിആര്‍സി
ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് എം ചന്ദ്രന്‍, വിഎസ്
തങ്കച്ചന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അധ്യാപകര്‍,
രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍
പങ്കെടുത്തു. പ്രവേശനോത്സവ വിളംബരജാഥ, പ്രവേശനോത്സവ ഗാനം, മധുരപലഹാര വിതരണം
തുടങ്ങി വിവിധ പരിപാടികള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി
സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment