ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Tuesday, 14 May 2013

ലേസര്‍ പദ്ധതി പുതിയ വര്‍ഷത്തിലേക്ക്

2012-13 അധ്യയനവര്‍ഷത്തില്‍ കാസര്‍ഗോഡ് ഡയറ്റിന്റെ നേതൃത്ത്വത്തില്‍ നടന്ന ലേസര്‍ പദ്ധതി അടുത്ത അധ്യയനവര്‍ഷത്തിലും തുടരുന്നതിനുള്ള ഒരുക്കങ്ങള്‍  ആരംഭിച്ചു. ഇതിന്റെ ഭാഗമായ ആദ്യശില്പശാലയ്ക്ക് മെയ് 14 ന് ഐ. ടി @ സ്കൂളില്‍  തുടക്കമായി.
ശില്‍പശാലയ്ക്ക് ഡോ. രഘുറാം ഭട്ട് സ്വാഗതം പറഞ്ഞു. മുന്‍വര്‍ത്തെ അനുഭവങ്ങള്‍ കണക്കിലെടുത്തുകൊണ്ടും കൂടുതല്‍ മെച്ചപ്പെടുത്തിയും മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു.
ഐ. ടി. ഫാക്കല്‍ട്ടി  ലക്ചറര്‍ സുരേഷ് കൊക്കോട് പദ്ധതിയുടെ ഈ വര്‍ഷത്തിന്റെ നടത്തിപ്പു സംബന്ധിച്ച വിശദാംശങ്ങള്‍ അവതരിപ്പിച്ചു. മുന്‍വര്‍ഷത്തെ സ്കൂളുകള്‍ക്കൊപ്പം പുതിയ പത്ത് സ്കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തുടര്‍ന്ന് ഡോ. പി. വി. പുരുഷോത്തമന്‍ മൊഡ്യൂളുകള്‍ തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചു. ഏഴാം തരത്തിലെ ശാസ്ത്രപാഠപുസ്തകത്തിലെ ആദ്യത്തെ നാല് അധ്യായങ്ങള്‍ക്കു വേണ്ട ടീച്ചിങ്ങ് മാനുവലും ഐ. ടി സാമഗ്രികളും തയ്യാറാക്കാന്‍ ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി.
ഐ. ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ പി. രാജന്‍, എന്‍. കെ ബാബു എന്നിവര്‍ ഇ-ടി എം നെ സംബന്ധിച്ച സൂചനകള്‍ നല്‍കി.
അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന  ശില്‍പശാലയില്‍ പതിനഞ്ചോളം വിദഗ്ധാധ്യാപകര്‍  പങ്കെടുക്കുന്നുണ്ട്.

No comments:

Post a Comment