എന്‍ഡോസള്‍ഫാന്‍ ദേശീയസെമിനാര്‍
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും എന്‍.പി.ആര്.പി.ഡി.യുടെയും നേതൃത്വത്തില്‍ 2012 ജൂലൈ 21,22 തീയതികളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ദേശീയസെമിനാറില്‍ ഡയറ്റിന്റെ സജീവസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ സെഷന് പേപ്പര്‍ തയ്യാറാക്കിയത് ഡയറ്റിന്റെ നേതൃത്വത്തിലായിരുന്നു. പ്രസ്തുത പേപ്പര്‍ പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന് അവതരിപ്പിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.പി.രാജന് സെഷന് കോര്ഡിനേറേററായി പ്രവര്‍ത്തിച്ചു. പ്രൊഫ.എം.എ.ഖാദര്‍ മോഡറേറ്ററായിരുന്നു. ഒ.യം.ശങ്കരന്, കെ.രാജന്, ഡോ.ശ്രീലാല്‍ തുടങ്ങിയവര്‍ പാനല്‍ അംഗങ്ങളെന്ന നിലയില്‍ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചെത്തിയ ഡെലിഗേറ്റുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷോത്തമന് റാപ്പോട്ടിയറായി പ്രവര്‍ത്തിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ എം.ജലജാക്ഷി, പി.ഭാസ്കരന്, എം.വി.ഗംഗാധരന് എന്നിവര്‍ മറ്റു സെഷനുകളുടെ ഡോക്യുമെന്റേഷന് നേതൃത്വം നല്കി.
No comments:
Post a Comment