ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday, 24 June 2015

പി എ സി മീറ്റിംഗ് - 2015



ഡയറ്റിന്റെ 2015-16 വര്‍ഷത്തെ  അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന്റെ മുന്നോടിയായുള്ള 'പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി' ( പിഎ സി ) യുടെ മീറ്റിംഗ് ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 24.06.2015 ന് നടന്നു. 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  
അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനശൈലി വികസിപ്പിക്കാനായതാണ് മുന്‍വര്‍ഷത്തെ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സാക്ഷരം, സ്റ്റെപ്സ്, ബ്ലെന്റ് എന്നീ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് മികച്ച സംഭാവനയാണ് കാസര്‍ഗോഡ് ഡയറ്റ് മുന്‍വര്‍ഷം നല്‍കിയതെന്ന് അവര്‍ എടുത്തു പറഞ്ഞു
ഡയറ്റ്  സീനിയര്‍ ലക്ചര്‍ ശ്രീ കെ രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു. 

ഡയറ്റിന്റെ മുന്‍വര്‍ഷ പ്രവര്‍ത്തനാവലോകനം ശ്രീ കെ രാമചന്ദ്രനും  വരുംവര്‍ഷ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഡോ പി വി പുരുഷോത്തമനും അവതരിപ്പിച്ചു. 
ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സിന്ധുമനോരാജ്,ഡിഡിഇ ശ്രീ സി രാഘവന്‍, ഡിപിഒ ഡോ എം ബാലന്‍, സാക്ഷരതാമിഷന്‍ 
 ജില്ലാ കോര്‍ഡിനേറ്റര്‍  ശ്രീ  ബാബു, കണ്ണൂര്‍ ആകാശവാണി ഡയറക്ടര്‍ ശ്രീ ബാലചന്ദ്രന്‍ നീലേശ്വരം, ഐടി @ സ്ക്കൂള്‍ കോര്‍ഡിനേറ്റര്‍ ശ്രീ എം പി രാജേഷ്, ഡിഇഒ, എഇഒ, ബിപിഒ, എച്ച്എം പ്രതിനിധികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, ശ്രീ എം ഗോപാലന്‍മാസ്റ്റര്‍, ശ്രീ കെ വി രാഘവന്‍മാസ്റ്റര്‍,  എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. 
ഫാക്കല്‍ട്ടി അംഗം ശ്രീ കെ വിനോദ്കുമാര്‍ നന്ദി പ്രകടിപ്പിച്ചു.


Thursday, 11 June 2015

കര്‍ണാടക ടീമിന്റെ സന്ദര്‍ശനം

കേരളത്തിലെ വിദ്യാഭ്യാസ ആസൂത്രണത്തെയും നിര്‍വഹണത്തെയും കുറിച്ചു പഠിക്കാന്‍ എത്തിയ പഠനസംഘം കാസര്‍ഗോ‍ഡ് ഡയറ്റ് സന്ദര്‍ശിച്ച് പ്രിന്‍സിപ്പല്‍, ഫാക്കല്‍ട്ടി അംഗങ്ങള്‍, ടീച്ചര്‍ എജുക്കേറ്റേഴ്സ്, പ്രൈമറി അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കര്‍ണാടക സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്കൂള്‍ ലീഡര്‍ഷിപ്പ്, എജുക്കേഷന്‍ പ്ലാനിങ്ങ് & മാനേജ്മെന്റിന്റെ (SISLEP) സംസ്ഥാന പ്രതിനിധി സംഘമാണ് ഡയറ്റില്‍ എത്തിച്ചേര്‍ന്നത്. ഡയറക്റ്റര്‍ എം എച്ച് ഡോണര്‍ നയിച്ച സംഘത്തില്‍ ഫാക്കല്‍ട്ടിമാരായ മിസ് മഞ്ജുളാ നായിക്ക്, അശ്വിന്‍, കിഷോര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കേരളത്തിലെ സീമാറ്റിന് തുല്യമായ സ്ഥാപനത്തില്‍ നിന്നുള്ള ഉന്നതപഠനസംഘമാണ് എത്തിച്ചേര്‍ന്നത്.

ഡയറ്റിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും സീമാറ്റും തമ്മിലുള്ള ബന്ധം (ഡോ. പി വി കൃഷ്ണകുമാര്‍), കാസര്‍ഗോഡ് ഡയറ്റിന്റെ തനത് ഇടപെടലുകള്‍ (ഡോ. പി വി പുരുഷോത്തമന്‍), ഡയറ്റും സ്കൂളുകളും തമ്മിലുള്ള ബന്ധം (അരവിന്ദ), പാഠപുസ്തകരചനയിലെ അനുഭവങ്ങള്‍ (കുമാര്‍ സുബ്രഹ്മണ്യ) എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.
ഫാക്കല്‍ട്ടി അംഗങ്ങളായ ടി ആര്‍ ജനാര്‍ദ്ദനന്‍, കെ രാമചന്ദ്രന്‍ നായര്‍, ടീച്ചര്‍ എജുക്കേറ്റര്‍ നാരായണ ദേലമ്പാടി എന്നിവരും പങ്കെടുത്തു.

കാസര്‍ഗോഡ് ഡയറ്റ് മുന്‍വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കര്‍ണാടകസംഘം അഭിപ്രായപ്പെട്ടു. സ്കൂള്‍ ബ്ലോഗുകളുടെ പ്രവര്‍ത്തനത്തില്‍ സംഘാഗംങ്ങള്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു.

Monday, 1 June 2015

ഒരുക്കം പ്രവര്‍ത്തന പാക്കേജ്


    ഒരുക്കം സന്നദ്ധതാ പ്രവര്‍ത്തന പാക്കേജിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി താഴെയുള്ള ലിങ്കുകളില്‍ക്ലിക്കു ചെയ്യുക
    മൂന്നാം ക്ലാസ്സ്
   അഞ്ചാം ക്ലാസ്സ്
   ഏഴാം ക്ലാസ്സ്

DIGITAL TEXT BOOK FOR STD 1 TO X

ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കിന് 

ജില്ലാതല സ്ക്കൂള്‍ പ്രവേശനോല്‍സവം-ഉദിനൂര്‍സെന്‍ട്രല്‍യൂപിസ്ക്കൂള്‍