1,2 ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വേണ്ടി നിര്‍മിച്ച ഇന്ററാക്റ്റീവ് സി. ഡി. യുടെ കന്നട പതിപ്പിന്റെ പ്രകാശനം മഞ്ചേശ്വരം ബി.ആര്‍.സി.യില്‍ വെച്ച് നടന്നു. ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ പ്രകാശനം നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.ഒ, കന്നട അധ്യാപക സംഘടനാ പ്രതിനിധി എന്നിവര്‍ സന്നിഹിതരായിരുന്നു. സീനിയര്‍ ലക്ചറര്‍ ജലജാക്ഷി, ലക്ചറര്‍ സുരേഷ് കൊക്കോട്ട് എന്നിവരുടെ നേതൃത്വത്തില്‍ സി. ഡി. യുടെ ഉപയോഗത്തെ സംബന്ധിച്ച ഡമോണ്‍സ്ട്രേഷന്‍ ക്ലാസ് നടന്നു.
എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കിയ മലയാളം പതിപ്പിന്റെ കന്നട പതിപ്പ് തയ്യാറാക്കാന്‍ ഡയറ്റ് സ്വയം മുന്നോട്ടു വന്നതിനെ അധ്യാപകരും സംഘടനാ നേതാക്കന്മാരും അഭിനന്ദിച്ചു.