ഫ്ലാഷ് ന്യൂസ്

....2017-18 വര്‍ഷത്തെ USS പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം അറിയുന്നതിന് http://keralapareekshabhavan.in/ എന്ന ലിംക് സന്ദര്‍ശിക്കുക

Saturday, 28 July 2012

K-TET പരീക്ഷ - മാതൃകാ ചോദ്യാവലി

K-TET പരീക്ഷയുടെ  മാതൃകാ ചോദ്യാവലി SCERT പ്രസിദ്ധീകരിച്ചിരിക്കുന്നു. ആവശ്യമുള്ളവര്‍ താഴെ ക്ലിക്ക് ചെയ്യുക

Wednesday, 25 July 2012

എന്‍ഡോസള്‍ഫാന്‍ ദേശീയസെമിനാര്‍
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും എന്‍.പി.ആര്‍.പി.ഡി.യുടെയും നേതൃത്വത്തില്‍ 2012 ജൂലൈ 21,22 തീയതികളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ദേശീയസെമിനാറില്‍ ഡയറ്റിന്റെ സജീവസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ സെഷന്‍ പേപ്പര്‍ തയ്യാറാക്കിയത് ഡയറ്റിന്റെ നേതൃത്വത്തിലായിരുന്നു. പ്രസ്തുത പേപ്പര്‍ പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.പി.രാജന്‍ സെഷന്‍ കോര്‍ഡിനേറേററായി പ്രവര്‍ത്തിച്ചു. പ്രൊഫ.എം.എ.ഖാദര്‍ മോഡറേറ്ററായിരുന്നു. ഒ.യം.ശങ്കരന്‍, കെ.രാജന്‍, ഡോ.ശ്രീലാല്‍ തുടങ്ങിയവര്‍ പാനല്‍ അംഗങ്ങളെന്ന നിലയില്‍ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചെത്തിയ ഡെലിഗേറ്റുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷോത്തമന്‍ റാപ്പോട്ടിയറായി പ്രവര്‍ത്തിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ എം.ജലജാക്ഷി, പി.ഭാസ്കരന്‍, എം.വി.ഗംഗാധരന്‍ എന്നിവര്‍ മറ്റു സെഷനുകളുടെ ഡോക്യുമെന്റേഷന് നേതൃത്വം നല്‍കി.
ഡയറ്റ് പ്ലാന്‍ രൂപീകരണം 
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ ഡയറ്റുകളുടെ ഘടനയും പ്രവര്‍ത്തനമേഖലയും പുനരാവിഷ്കരിച്ചുകൊണ്ട് ഡയറ്റുകളെ അധ്യാപക പരിശീലനമേഖലയിലെ മികവുറ്റ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ആരംഭിച്ചു. ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്  ഡയറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കാസര്‍ഗോഡ് ഡയറ്റിന്റെ അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള കണ്‍സല്‍ട്ടേറ്റീവ് വര്‍ക്ക്ഷോപ്പ് ഡയറ്റില്‍ 25.07.2012 ന് നടന്നു. ഡി.ഇ.ഒ.മാര്‍, എ.ഇ.ഒ പ്രതിനിധി, ടി.ടി.ഐ. പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍, പ്രൈമറി-ഹൈസ്കൂള്‍ അധ്യാപകര്‍, ട്രെയിനര്‍മാര്‍, സാക്ഷരതാസമിതി പ്രതിനിധി, റിസോഴ്സ് ടീച്ചര്‍മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍, ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ.പി.രാജന്‍, കെ. രാമചന്ദ്രന്‍, പി.ഭാസ്കരന്‍, എം.വി. ഗംഗാധരന്‍, എം.ജലജാക്ഷി, അബ്ദുല്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


സ്വാഗതം : ശ്രീ.കെ.രാമചന്ദ്രന്‍
ആമുഖഭാഷണം : ശ്രീ.സി.എം.ബാലകൃഷ്ണന്‍

ചര്‍ച്ചയ്ക്കുള്ള ആമുഖം : ശ്രീ.എം.വി.ഗംഗാധരന്‍
ആശംസ : ശ്രീ.പി.കെ.വേലായുധന്‍

ഗ്രൂപ്പ ചര്‍ച്ച
 
 ചര്‍ച്ച : ശ്രീ.കെ.വി.രാഘവന്‍


ഗ്രൂപ്പ് അവതരണം

Sunday, 22 July 2012

ടി.ടി.സി.വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ പരിശീലനം

 

എജുക്കേഷന്‍ ടെക് നോളജി (ET) ഫാക്കല്‍ട്ടിയുടെ നേതൃത്വത്തില്‍ ടി.ടി.സി. വിദ്യാര്‍ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം നടന്നു. വിവരസാങ്കേതികവിദ്യ ക്ലാസ്റൂം പഠനത്തില്‍ പ്രയോഗിക്കുന്നതിനുള്ള വിവിധ സാധ്യതകളാണ് അഞ്ചുദിവസം നീണ്ടുനിന്ന പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കന്നട , മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്ക് വെവ്വേറെയാണ് പരിശീലനം നല്‍കിയത്. ഐ.ടി@സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറേറര്‍ മത്തായി മാസ്റ്റരുടെ അധ്യക്ഷതയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ET ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷേത്തമന്‍, ലക്ചറര്‍ സുരേഷ് കോക്കോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും

      ഇന്ത്യയിലെ 6നും 14 നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള ഒരു നിയമം 2009 ആഗസ്റ്റ്  4 ന് പാര്‍ലമെന്റ് പാസ്സാക്കുകയുണ്ടായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21A പ്രകാരമാണ് ഈ അവകാശം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 2010 ഏപ്രില്‍ 1 ന് നിയമം നടപ്പിലാക്കിത്തുടങ്ങിയതോടെ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി പ്രഖ്യാപിച്ച 135 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (RTE Act-2009) പൂര്‍ണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

     ഇതിന്റെ തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങള്‍ അതത് സംസ്ഥാനത്തിന് അനുയോജ്യമായ തരത്തില്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. കേരളസംസ്ഥാനം രൂപം കൊടുത്ത ചട്ടങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Friday, 20 July 2012

കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്

പ്രൈമറി / ഹൈസ്കൂള്‍ അധ്യാപകരാവാന്‍ ഇനി മുതല്‍ അധ്യാപക പരിശീലന യോഗ്യതയോടൊപ്പം ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും പാസാവേണ്ടതുണ്ട് . ഇതിന്റെ വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. വിജ്ഞാപനം, അപേക്ഷിക്കേണ്ട രീതി, പ്രോസ്പക്റ്റസ്, സിലബസ് എന്നിവയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 11 July 2012

         പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടറിന് ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Sunday, 8 July 2012

മികവ് 2012-13

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റിന്റെ സഹകരണത്തോടെ 
എസ്.എസ്.എല്‍.സി. ക്ലാസുകള്‍ക്കുവേണ്ടി തയ്യാറാക്കിയ
പ്രതിമാസ യൂണിറ്റ് ടെസ്റ്റ് ചോദ്യബാങ്കിന്
ഇവിടെ ക്ലിക്ക് ചെയ്യുക